പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
ക്രൈം റിപ്പോർട്ടർ
പാലാ : ആ വണ്ടി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് ! ഒരു കാലത്തും വണ്ടി കണ്ടെത്താൻ പോകുന്നില്ല – പാലാ നഗര മധ്യത്തിൽ നടുറോഡിൽ ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തിയ യുവാക്കൾ പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റായിരുന്നു ഇത്. ഈ പോസ്റ്റിൽ പിന്നാലെ പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളെയും പൊലീസ് പൊക്കി.
കഴിഞ്ഞദിവസം കോട്ടയം പാലായിൽ നഗരമധ്യത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് ബൈക്കിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. സ്കൂൾ വിദ്യാർഥികളും സ്ത്രീകളടക്കമുള്ള യാത്രക്കാരും നോക്കിനിൽക്കുകയായിരുന്നു തിരക്കേറിയ ജംഗ്ഷനിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ബൈക്കിനെ മുൻ ചക്രങ്ങൾ പൊക്കി റോഡ് അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ വീഡിയോ നാട്ടുകാരാണ് പൊലീസിന് കൈമാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് പ്രദേശമാകെ അരിച്ചുപെറുക്കിയിട്ടും ഈ നമ്പറിലുള്ള വാഹനം ആദ്യം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പാലാ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘാഗങ്ങൾ ആയ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ , സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത യുവാക്കളാണ് ബൈക്കിൽ നഗരമധ്യത്തിൽ അഭ്യാസപ്രകടനം നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇന്സ്പെക്ടര് കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തി താക്കീത് ചെയ്തു വിട്ടയച്ചു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.