തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ തലക്കടിച്ച് കിണറ്റില് ഇട്ടു.പ്രതികൾ കണിയാപുരത്ത് പോലീസിനെ ആക്രമിച്ച ശേഷം ഒളിവിൽ കഴിയവേ ആണ് ആക്രമണം നടത്തിയത് .സംഭവത്തിലെ പ്രതികൾ കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോകുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിയവേ ആണ് ആക്രമണം നടത്തിയത് .മേപ്പാട്ടുമല സ്വദേശി ആക്രമിച്ച് കിണറ്റിൽ എടുത്തിട്ട പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ എത്തിയത് കണിയാപുരത്ത് കുറ്റകൃത്യം നടത്തിയ ശേഷം ആണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനും വെള്ളനാട് മേപ്പാട്ടുമല പാറവിള പുത്തൻ വീട്ടിൽ എ.ശ്രീകുമാരൻ നായരെ (61) ആണ് പ്രതികൾ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷംകിണറ്റിൽ എടുത്തിട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസിലെ പ്രതിയായ പള്ളിപ്പുറം പാച്ചിറ ചായ്ക്കോട്ടുകോണം ഷെഫീക്ക് മൻസിലിൽ ഷെഫീക്ക് (28),മുദപുരം ബിഎസ്എസ് ബിൽഡിങിൽ അപ്പൂസ് എന്ന അബിൻ (23) എന്നിവരെ നാട്ടുകാർ പിടികൂടി ആര്യനാട് പൊലീസിന് കൈമാറി. ശ്രീകുമാരൻ നായരെ ആക്രമിക്കുന്നതിനിടെ അബിനും കിണറ്റിൽ വീണു പരിക്കേറ്റു. ഷെഫീഖിനെ വൈദ്യ പരിശോധനയ്ക്കായി വെള്ളനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആര്യനാട് സ്റ്റേഷനിലെ പൊലീസുകാരെആക്രമിച്ചതിൽ ഷെഫീക്കിനെതിരെ കേസെടുത്തു. വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതികളെ മെഡിക്കൽ കോളജ്ആശുപത്രിയിലേക്ക് മാറ്റി. ശേഷം രാത്രിയോടെ തിരികെ ആര്യനാട് എത്തിച്ചു. ഞായറാഴ്ച രാവിലെ ശ്രീകുമാരൻ നായർ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കോൺക്രീറ്റിൽ വെള്ളം ഒഴിക്കാൻ എത്തുന്നതിനിടെ ആയിരുന്നു ആക്രമണം.വീടിനുള്ളിൽ അപരിചിതനേ കണ്ട് ആരാണ് എന്ന് തിരക്കുകയും കഴക്കൂട്ടം സ്വദേശികൾ എന്ന് മറുപടി ലഭിച്ചതോടെ അവിടെ ഉളളവർ ഈ വീട്ടിൽ എന്തിന് വന്നു എന്ന ചോദ്യം ചോദിച്ചതിന് ശ്രീകുമാരൻ നായരുടെ തലയിൽ അബിൻ കരിങ്കല്ല് കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുക ആയിരുന്നു.തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന ഷെഫീക്കിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് ശ്രീകുമാരൻ നായരെഎടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. ഇതിനിടെ അബിനും കിണറ്റിൽ വീണു.ശേഷം കരക്കെത്തിയ അബിനും ഷെഫീഖും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ ഓടി എത്തുകയും പ്രതികളെ തടയാൻ ശ്രമിക്കുകയും ചെയ്തു.അതെ സമയം ഷെഫീഖ്.പിടിക്കപ്പെടുകയും അബിൻ ഓടി രക്ഷപ്പെടുകയും ചെയ്തു.ഇയാളെ പിന്നീട് ഷാഡോ പോലീസ് ഉൾപ്പടെ പോലീസ് സേന പിടികൂടി.തുടർന്ന് ഇരുവരെയും വൈദ്യ പരിശോധന നടത്തി.തലയിൽ പരുക്കേറ്റ ശ്രീകുമാരൻ നായർ വെളളനാട് ആശുപത്രിയിൽ ചികിത്സ തേടി.അതെ സമയം ശ്രീകുമാരൻ നായരെ ആക്രമിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ്. കണിയാപുരം സംഭവത്തിലെ പ്രതികളാണ് ഇവരെന്ന് തിരിച്ചറിയുന്നത്.