“അഹങ്കാരത്തെ ധർമ്മം കൊണ്ട് തോൽപ്പിച്ച് വിജയിക്കൊടി പാറിക്കാൻ അണിനിരക്കൂ…” ദൃശ്യ വിരുന്നൊരുക്കി ആദിപുരുഷ് : ഒഫീഷ്യൽ ട്രെയ്‌ലർ കാണാം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷിന്റെ’ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ആഗോളതലത്തിൽ ജൂൺ 16 ന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാൻ-ഇന്ത്യ സ്റ്റാർ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ, സണ്ണി സിംഗ്, ദേവദത്ത നഗെ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഓം റൗട്ടാണ്.

Advertisements

രണ്ട് ദിവസങ്ങളിലായാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ആദ്യം ഹൈദരാബാദിൽ പ്രഭാസിന്റെ ആരാധകർക്കായി മാത്രമായി ട്രെയ്‌ലർ പ്രദർശിപ്പിച്ചു. തുടർന്ന് മുംബൈയിൽ നടന്ന ഗംഭീര ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ സംവിധായകൻ, നിർമ്മാതാവ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രെയ്‌ലർ പ്രദർശിപ്പിച്ചു. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിലായി ട്രെയിലർ പ്രദർശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരത ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയുള്ള ‘ആദിപുരുഷ്’ സിനിമയുടെ ട്രെയിലർ മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ആദിപുരുഷ് ഇന്ത്യൻ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തെ പുനരാവിഷ്കരിക്കുകയാണ്. പോരായ്മകൾ നീക്കി മനോഹരമായ വിഷ്വൽ ഇഫക്‌റ്റുകളും താരങ്ങളുടെ മികച്ച പ്രകടനങ്ങളും കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ ആവേശകരമായ ഒരു കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.

ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍.  പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.