ന്യൂസ് ഡെസ്ക്ക് : ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഭൂമിയുടെ വലയം വിട്ട് ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്ര ആരംഭിച്ചു. നിലവിൽ ഭൂമിയില്‍ നിന്ന് 9.2ലക്ഷം കിലോമീറ്റര്‍ ദൂരം ആദിത്യ എല്‍ വണ്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ആദിത്യ എല്‍ വണ്ണിന്റെ നാലാം തവണയും ഭ്രമണപഥം ഉയര്‍ത്തി കഴിഞ്ഞശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് പേടകത്തെ അയച്ച് എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാ ദൗത്യമായ മംഗള്യാന് ശേഷം ഭൂമിയുടെ ഗോളവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യ എല്‍ വണ്‍. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.