അടൂരിൽ സഹപാഠികളായിരുന്ന യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി : ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ചൊവ്വാഴ്ച രാവിലെ ആദ്യം ജെബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിലെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജെബിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരത്ത് മാനൂർ സെന്റ് സ്റ്റീഫൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നു പൊലീസ് അറിയിച്ചു. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിൻ ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിലപാട്. മരണങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.