അടൂര്‍ കോടതി സമുച്ചയം: രണ്ടാം ഘട്ടത്തിന്
7.17 കോടി രൂപയുടെ അനുമതി: ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂര്‍ കോടതി സമുച്ചയം രണ്ടാംഘട്ടത്തിന് 7 കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ആഭ്യന്തരവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗ്യമാക്കിയാണ് ഈ ഘട്ടവും നടപ്പിലാക്കുന്നത്.
9.81 കോടി രൂപ ചെലവിട്ട് അടൂര്‍ കോടതി സമുച്ചയത്തിന്റെ ഒന്നാം ഘട്ടം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബഹുനില കെട്ടിടമായതിനാല്‍ ഈ സമുച്ചയത്തിന്റെ ഫയര്‍ ഫൈറ്റിംഗ് സംവിധാനവും കൂടി ക്രമീകരിക്കുന്നതിനുള്ള ചെലവിനായി ഒരു കോടി രൂപ ലഭ്യമാക്കുന്നതിന് ഭരണാനുമതിക്കായി ഫയല്‍ നടപടി നടന്നുവരികയാണ്. ഇതുകൂടി ക്രമീകരിച്ചെങ്കില്‍ മാത്രമേ ഒന്നാം ഘട്ടം ഉദ്ഘാടന സജ്ജമാവുകയുള്ളൂ എന്ന സാഹചര്യമാ യിരുന്നു നിലനിന്നത്.

Advertisements

എന്നാല്‍, രണ്ടാംഘട്ടത്തിനായി നല്‍കിയ പദ്ധതി നിര്‍ദേശം അംഗീകരിച്ചു. 7.17 കോടിരൂപ ഇപ്പോള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതോടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിനായി അധികമായി വേണ്ടുന്നതായ അടങ്കലിനായി കാത്തിരിക്കേണ്ടതില്ലെന്നും, എസ്റ്റിമേറ്റ് പരിഷ്‌കരിച്ച് പ്രസ്തുത ചെലവ് കൂടി ഉള്‍പ്പെടുത്തി ഒന്നാം ഘട്ടവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗം സാങ്കേതിക ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ ഒരു കോടതി സമുച്ചയമാണ് അടൂരില്‍ ഉയരുന്നതെന്നും സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Hot Topics

Related Articles