അടൂർ ഗസ്റ്റ് ഹൗസ് അക്രമ സംഭവം; വാർത്ത നൽകിയ പ്രൈം ന്യൂസ് എഡിറ്റർക്കും മാതാവിനും സി പി എം മർദ്ദനം

അടൂർ ഗസ്റ്റ് ഹൗസിലെ അക്രമ സംഭവത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗം രാജീവ്ഖാന് ബന്ധമുണ്ടെന്ന് വാർത്ത നൽകിയെന്ന് ആരോപിച്ച് പ്രൈം ന്യൂസ് എഡിറ്റർ പഴകുളം തെങ്ങുംതാര മഞ്ജീരത്തിൽ ബിനോയ് വിജയനും മാതാവ് ശാന്തമ്മക്കും സി.പി.എം പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിലിന്റെ നേതൃത്വത്തിൽ മർദ്ധനം. ഞായറാഴ്ച്ച രാത്രി 11.30 ഓടെ ബിനോയി വിജയൻ്റെ വീടിൻ്റെ മുൻപിൽ വെച്ചാണ് സംഭവം. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ സുജിത്ത്, മേഖലാ കമ്മിറ്റിയംഗം വിഷ്ണു, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അരുൺ, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ധനം നടന്നതെന്ന് ബിനോയി വിജയൻ പറഞ്ഞു. സാരമായ പരിക്കേറ്റ ബിനോയിയുടെ മാതാവ് ശാന്തമ്മ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ധനമേറ്റ ബിനോയ് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവുമാണ്. നിലവിൽ പാർട്ടി അംഗത്വവുമുണ്ട്. അടൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.

Advertisements

Hot Topics

Related Articles