തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി രോഗി മരിച്ചതില്‍ നടപടി. സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫിസറായ കലയാണ് മരിച്ചത്. ചികില്‍സപ്പിഴവുമൂലമാണ് മരണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വില്ലേജ് ഓഫിസര്‍ കല ജയകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായെന്നായിരുന്നു പരാതി. അടൂര്‍ വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കലയെ തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നേരിയ നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില മോശമാവുകയുമായിരുന്നു. എന്നാല്‍ കലയുടെ ആരോഗ്യനില മോശമായ വിവരം ബന്ധുക്കളെ അറിയിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ഉണ്ടായങ്കിലും ആംബുലന്‍സ് കൃത്യസമയത്ത് എത്തിച്ചില്ല. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.കലയുടെ ബന്ധുക്കളാണ് ചികിത്സ പിഴവ് സംഭവിച്ചു എന്ന് ആരോപിച്ച് അടൂര്‍ പൊലീസിന് പരാതി നല്‍കിയത്.