ദത്തിന് സ്റ്റേ; അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കോടതി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കോടതി. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിധി പുറപ്പെടുവിക്കുന്നില്ല, അനുപമയ്ക്കും സര്‍ക്കാരിനും പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. വഞ്ചിയൂര്‍ കുടുംബ കോടതിയാണ് ദത്ത് നടപടികള്‍ സ്റ്റേ ചെയ്തത്. നവംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

Advertisements

ശിശുക്ഷേമ സമിതിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേ ഓര്‍ഡറില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പ്രതികരിച്ചു. പോരാട്ടം ഫലം കണ്ടുവെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ അറിവോടെയാണോ തനിക്കും ഭര്‍ത്താവിനും എതിരെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സംശയമുണ്ട്. അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകണം- അനുപമ പറഞ്ഞു.

Hot Topics

Related Articles