ലങ്ക കീഴടക്കി അഫ്ഗാൻ..! ലോകകപ്പിലെ പോരാട്ടത്തിൽ ലങ്കയെ തകർത്ത് അഫ്ഗാന്റെ വിജയാഘോഷം

പൂനെ: തെല്ലും ആവേശമില്ലാതെ, വിരസമായി തീരേണ്ടിയിരുന്ന മത്സരത്തെ അത്യന്തം ആവേശത്തിലാക്കിയത് അഫ്ഗാന്റെ പോരാട്ടവീര്യമാണ്. സെമി സാധ്യത നിലനിർത്താൻ വിജയം അത്യാവശ്യമായ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചാണ് അഫ്ഗാൻ പോരാട്ടവീര്യം കാഴ്ചവച്ചത്. ഏഴു വിക്കറ്റിനാണ് ശ്രീലങ്കയെ അഫ്ഗാൻ തകർത്തത്.
സ്‌കോർ
ശ്രീലങ്ക – 241
അഫ്ഗാൻ – 242/3

ടോസ് നേടിയ അഫ്ഗാൻ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. നിസങ്ക (46), കുശാൽ മെൻഡിസ് (39), സമരവീര (36), അസലങ്ക (22), തീക്ഷണ (29) എന്നിവരാണ് ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച റൺ നേടിയത്. ഒരു ഘട്ടത്തിൽ 185 ന് ഏഴ് എന്ന നിലയിൽ തകർന്ന ലങ്കയെ തീക്ഷണയാണ് മാന്യമായ സ്‌കോറിലേയ്ക്ക് എത്തിച്ചത്. അഫ്ഗാന് വേണ്ടി ഫറൂഖി നാലും, മുജീബുൾ റഹ്മാനും രണ്ടും, ഒമറാസിയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് ഗുർബാസിനെ അഫ്ഗാന് ന,്ടമായി. എന്നാൽ, സർദാനും (39), റഹ്മത്ത് ഷായും (62), ഹഷ്മത്തുള്ള ഷാഹിദി (58), ഒമറാസി (73) എന്നിവർ ചേർന്നാണ് അഫ്ഗാനെ വിജയിപ്പിച്ചത്. വിജയത്തോടെ അഫ്ഗാൻ പാക്കിസ്ഥാനെയും ശ്രീലങ്കയെയും പോയിന്റ് പട്ടികയിൽ പിൻതള്ളി അഞ്ചാം സ്ഥാനത്ത് എത്തി. ആറു കളികളിൽ നിന്നും ആറ് പോയിന്റാണ് ഇതോടെ അഫ്ഗാന് ഉള്ളത്.

Hot Topics

Related Articles