ധർമ്മശാല: ലോകകപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള നിർണ്ണായകമായ അവസരം കളഞ്ഞു തുലച്ച് ദക്ഷിണാഫ്രിക്ക. നിർണ്ണായക മത്സരത്തിൽ ഹോളണ്ടിനോടേറ്റ തോൽവിയോടെയാണ് ഇന്ത്യൻ ലോകകപ്പിൽ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നേരിട്ടത്. 246 റൺ എന്ന വിജയലക്ഷ്യത്തിന് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുകയായിരുന്നു. 38 റണ്ണിനാണ് ദക്ഷിണാഫ്രിക്കയുടെ തോൽവി.
സ്‌കോർ
ഹോളണ്ട് – 245/8
ദക്ഷിണാഫ്രിക്ക – 207
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഹോളണ്ടിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. 22 ന് ആദ്യ വിക്കറ്റ് പോയ ഹോളണ്ട് ഒരു ഘട്ടത്തിൽ 82 ന് അഞ്ച് എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു. 112 ന് ആറ്, 14 ന് ഏഴ് എന്ന നിലയിൽ നിന്ന ഹോളണ്ടിന് 69 പന്തിൽ 78 റണ്ണടിച്ച സ്‌കോട്ട് എഡ്വേർസാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. എന്നാൽ, മറുപടി ബാറ്റിംങിൽ ചീട്ട് കൊട്ടാരം പോലെ തകർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംങ് നിരയെയാണ് കണ്ടത്. 36 ൽ ഡിക്കോക്കനെയും, 39 ൽ ബാവുമയെയും വീഴ്ത്തിയ നെതർലൻഡ്‌സ് 42 ൽ മാക്രത്തെയും വീഴ്ത്തി. 44 ൽ വാൻഡസാറും, 89 ൽ ക്ലാസനും , 109 ൽ മാക്രവും വീണതോടെ 109 ന് ആറ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. പ്രതീക്ഷ നൽകിയ മില്ലർ (43) 145 ൽ വീണതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ച് നേരിട്ടു 147 ൽ ജെറാൾഡും, 166 ൽ റബാൻഡയും വീണതോടെ തോൽവി ഉറപ്പിച്ച ആഫ്രിക്കയ്ക്കായി കേശവ് മഹാരാജാണ് അവസാനം ഒറ്റയ്ക്ക് പൊരുതിയത്. 37 പന്തിൽ 40 റണ്ണെടുത്ത മഹാരാജ് കൂടി വീണതോടെ 207 ൽ ദക്ഷിണാഫ്രിക്കൻ പോരാട്ടം അവസാനിച്ചു.