കർഷക സംഘം പനച്ചിക്കാട് മേഖലാ കൺവൻഷൻ

പുതുപ്പള്ളി :
കർഷക സംഘം പനച്ചിക്കാട് മേഖലാ കൺവൻഷൻ നടന്നു. കൺവൻഷൻ കർഷക സംഘം ഏരിയ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് മാത്യു വർഗ്ഗീസ്സ് അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി റോബിൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഇ.ആർ സുനിൽ കുമാർ, ഏരിയാ കമ്മറ്റിയംഗം സുഷമ സുകുമാരൻ, സംസാരിച്ചു. മേഖലാ ട്രഷറർ കെ എം ബിജു നന്ദി പറഞ്ഞു. ഭാരവാഹികളായി മാത്യു വ ർഗ്ഗീസ് (പ്രസിഡന്റ്) റോബിൻ തോമസ് (സെക്രട്ടറി) അനിൽ കുമാർ എൻ, പി, സുഷമ (വൈസ് പ്രസിഡന്റുമാർ) പുന്നൂസ് തോമസ്, ശാലിനി പ്രഭാഷ് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവർ അടങ്ങിയ 18 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles