വിവാഹമോചനം അടുത്തോ എന്ന് സോഷ്യൽ മീഡിയ; പേരിലെ വാലുവെട്ടി ഐശ്വര്യയുടെ എൻട്രി

ദുബായ്: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുന്നുണ്ട് കുറച്ചു നാളുകളായി. ഇതിനിടയില്‍ ബുധനാഴ്ച ദുബായില്‍ നടന്ന ഗ്ലോബല്‍ വിമൻസ് ഫോറത്തിന്‍റെ പരിപാടിയില്‍ ഐശ്വര്യ പങ്കെടുത്തത് വന്‍ വാര്‍ത്തയാകുന്നു. അവിടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ ഒരു പ്രഭാഷണത്തിനാണ് ഐശ്വര്യ ക്ഷണിക്കപ്പെട്ടത്.

Advertisements

എന്നാല്‍ ഐശ്വര്യ സ്റ്റേജില്‍ കയറുമ്പോള്‍, അവളുടെ പിന്നിലെ സ്ത്രീനില്‍ പേര് “ഐശ്വര്യ റായ് , ഇന്‍റര്‍നാഷണല്‍ സ്റ്റാർ” എന്നാണ് പ്രദർശിപ്പിച്ചത്. “ബച്ചൻ” എന്ന കുടുംബപ്പേര് ഒഴിവാക്കിയാണ് ഐശ്വര്യ എത്തിയത് എന്നതാണ് വാര്‍ത്ത പ്രധാന്യം നേടുന്നത്. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍, മകള്‍ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു. മക്കളെ വളർത്തുന്നതിനായി സ്വയം സമർപ്പിച്ച്‌ അഭിഷേക് ബച്ചന്‍റെ അഭിനയ ജീവിതത്തിനായി മാറിനില്‍ക്കാൻ തീരുമാനിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. അഭിഷേകിന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച്‌ നാളുകളായി പ്രചരിക്കുന്നുണ്ട്.

ജൂലൈയില്‍ നടന്ന അംബാനി വിവാഹത്തില്‍ അഭിഷേകും ഐശ്വര്യയും വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികള്‍ പ്രചരിച്ച്‌ തുടങ്ങിയത്. ഡൈവോഴ്സുകള്‍ വർദ്ധിക്കുന്നത് ചർച്ച ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങള്‍ ശക്തമായി. എന്നാല്‍ ബച്ചന്‍ കുടുംബം നേരിട്ടല്ലാതെ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

Hot Topics

Related Articles