കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമ അറിഞ്ഞുകൊണ്ട്; വിവാഹബന്ധം വേര്‍പെടുത്തിയത് നിര്‍ബന്ധിപ്പിച്ച്; പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ രംഗത്ത്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛന്‍ അജിത്തിന്റെ മുന്‍ ഭാര്യ നാസില രംഗത്ത്. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്നും ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. 2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്.

Hot Topics

Related Articles