എ കെ പി എൽ എ സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ഏപ്രിൽ 12ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം :  എ കെ പി എൽ എ സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ഏപ്രിൽ 12ന് തിരുവനന്തപുരത്ത്. 

Advertisements

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എകെ പി എൽ എ)  സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രിൽ 12ന് തിരുവനന്തപുരം പാണക്കാട്ട് ഹാളിൽ വച്ച് നടക്കും. എ കെ പി എൽ എ സംസ്ഥാന വൈസ് പ്രസിഡന്റ്  എം പി ജോർജ്  പതാക ഉയർത്തും. എ കെ പി എൽ എ  സംസ്ഥാന പ്രസിഡന്റ്  ജോൺസി ജേക്കബ് അധ്യക്ഷത വഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പൊതുസമ്മേളനം  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുകയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും. വിരമിക്കുന്ന സംസ്ഥാന ജില്ലാ നേതാക്കൾക്ക് അനുമോദനം, സെമിനാർ അവതരണം, നേതൃത്വ പരിശീലനം എന്നിവ നടത്തപ്പെടും.

 ബി. അശോക് കുമാർ  (റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരം ), സൈനുദ്ദീൻ പി എ, അരുൺ ജോസ്, സജി തോമസ്, ജിൻസി ജോസഫ്, കെ സി ജോർജ്, അനിൽ ചെമ്പകശ്ശേരി, സാജ് കുമാർ ഐ ജി, എം. പി ജോർജ്, ബിജു വെട്ടിക്കുഴി, ബെന്നി വർഗീസ്, ജോസി എ. എസ്., ബിനി ഇ എം എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles