അക്കരപ്പാടം സ്‌കൂളിലെ കുട്ടികൾ പി എൻ പണിക്കരുടെ ജന്മഗൃഹം സന്ദർശിച്ചു

വൈക്കം: അക്കരപ്പാടം സ്‌കൂളിലെ കുട്ടികൾ പി എൻ പണിക്കരുടെ ജന്മഗൃഹം സന്ദർശിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ പി. എൻ പണിക്കരുടെ ജന്മഗൃഹവും അദ്ദേഹം സ്ഥാപിച്ച ആദ്യത്തെ ഗ്രന്ഥശാലയുംഅക്കരപ്പാടം സ്‌കൂളിലെ 50 കുട്ടികളും അധ്യാപകരും ചേർന്ന് സന്ദർശിച്ചു.പി എൻ പണിക്കർ സ്ഥാപിച്ച ആദ്യത്തെ ഗ്രന്ഥശാല കുട്ടികൾക്ക് നവ്യാ അനുഭവം നൽകുന്ന ഒന്നായിരുന്നു. വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കുന്നതിന് ഈ പഠനയാത്ര വളരെയധികം സഹായിച്ചു.പടയണി എന്ന കലാരൂപത്തെ പരിചയപ്പെടുന്നതിനും ഈ പഠനയാത്രയിലൂടെ കഴിഞ്ഞു.സ്‌കൂൾ ഹെഡ്മാസ്റ്റർ നടേശൻ ഇ. ആർ, അനുഷ .വി ,അഞ്ചു കെ.എ ,സ്മിത മേനോൻ, പ്രസീന ശങ്കർ എന്നീ അധ്യാപകർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles