വൈക്കം : അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജ്യോതിഷ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ ജ്യോതിഷ പണ്ഡിതൻ മണകുന്നം എം ആർ രാമകൃഷ്ണൻ ജോത്സ്യന്റെ പതിനഞ്ചാമത് ഗുരുസ്മരണയും വൈക്കം സത്യാഗ്രഹ ശതാബ്ദി അനുസ്മരണവും ജൂൺ 24 ശനിയാഴ്ച രാവിലെ 10മണിക്ക്,വൈക്കം സത്യാഗ്രഹ ഹാളിൽ, എ കെ ജെ എം ജില്ലാ പ്രസിഡണ്ട് സുബ്രഹ്മണ്യ പിള്ള വൈക്കം, അധ്യക്ഷനായ ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും, എ കെ ജെ എം കോട്ടയം ജില്ലാ സെക്രട്ടറി,അനിൽ കുമാർ ആനിക്കാട് സ്വാഗതം പറയും.
ഫാദർ സക്കറിയ ഓണേറിൽ മുഖ്യപ്രഭാഷണവും, അനുസ്മരണ സന്ദേശം ശ്രേയസ് നമ്പൂതിരിയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, യുട്ടൂബ് ആൽബത്തിൽ
മികച്ച ഗാനരചരചന പുരസ്കാരം ലഭിച്ച ജോത്സ്യൻ അരുൺ ലാലിനെയും,പത്ര പ്രവർത്ത രംഗത്ത് 50 വർഷം പൂർത്തീകരിച്ച യു. ഉലഹന്നാനെയും ആദരിക്കുന്നു… ഗുരുസ്മരണ സജീവ് കടൂക്കര, അജയൻ തളിയപറമ്പ്, അനുസ്മരണ പ്രഭാഷണം ജോതിഷ താന്ത്രിക വേദി ചെയർമാൻ സാബു വാസുദേവ് വാസ്തു താന്ത്രിക, ജോതിഷം എന്നീ മേഖല കളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആചാര്യന്മാരായ എ ബി ശിവൻ (സ്ഥപതി),
ഇടവട്ടം ഗോപിനാഥൻ നായർ,
താന്ത്രിക ആചാര്യൻ ഭദ്രേശൻ തന്ത്രി,
ആമ്പല്ലൂർ ജെപി മേനോൻ എന്നിവരെയും ജ്യോതിഷ രംഗത്തെ പ്രതിഭകളായ വാസുദേവൻ ഭട്ടതിരി ബ്രഹ്മമംഗലം, വെമ്പായം സനൽ, അശോകൻ പട്ടാഴി, മോഹൻ ചേരൂർ, മിഥുൻ നാഥ് പനമറ്റം,
വി കെ സന്തോഷ് പണിക്കർ,
സുബി സുകുമാരൻ എന്നിവരെയും ആദരിക്കുന്നു. ജ്യോതിഷ ചിന്തകളുടെ ശാസ്ത്രീയത എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സി രാമചന്ദ്രനും
,ജ്യോതിഷ ശാസ്ത്ര രംഗത്തു നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് അത്തിമറ്റം പ്രദീപ് നമ്പൂതിരിയും പ്രബന്ധം അവതരിപ്പിക്കും
ഗീത കുട്ടി കൊടുങ്ങൂർ, ദൈവത്തറ സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.