വിശ്വകർമ്മ സമുദായത്തിലെ ഒരാളെപ്പോലും തിരഞ്ഞെടുപ്പിൽ പരിഗണിച്ചില്ല ; മൂന്ന് മുന്നണികൾക്കുമെതിരെ വോട്ടുചെയ്യുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ

കോട്ടയം : പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 3 പ്രമുഖ മുന്നണികളും കൂടി സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കിയപ്പോൾ 45 ലക്ഷം വരുന്ന 60 വിശ്വകർമ്മ സമുദായത്തിലെ ഒരാളെപ്പോലും ഒരു മുന്നണിയും പരിഗണിക്കാത്തതിനാൽ ഈ മുന്നണികൾക്കെതിരെ വോട്ടുചെയ്യുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു 76 വർഷം കഴിഞ്ഞിട്ടും ഭരണഘടന ഉറപ്പ് നല്‌കുന്ന സാമൂഹ്യനീതിയും ഭരണപങ്കാളിത്തവും വിശ്വകർമ്മ സമുദായത്തിന് ലഭ്യമാക്കുവാൻ മുന്നണികൾ തയ്യാറായിട്ടില്ല. മുന്നണികളും രാഷ്ട്രീയപാർട്ടികളും സംഘടിത, സമ്പന്ന, ഭൂരിപക്ഷ സമുദായങ്ങളുടെ താല്‌പര്യമാണ് സംരക്ഷിച്ചുപോരുന്നത്. കേരളത്തിൽ ഏത് മുന്നണി അധികാരത്തിൽവന്നാലും നാലു ജാതി വിഭാഗത്തിന്റെ പ്രതിനിധികളും ഭരണഘടന സംരക്ഷണമുള്ള പട്ടിക ജാതി വിഭാഗത്തിൻ്റെ പ്രതിനിധികളും മാത്രമാണ് മന്ത്രിസഭയിൽ ഉണ്ടാകാറുള്ളത്.

Advertisements

തിരുകൊച്ചി അസംബ്ളിയിൽ 5 അംഗങ്ങൾ ഉണ്ടായിരുന്ന വിശ്വകർമ്മ സമുദായത്തിന് ജനാധിപത്യം വന്നശേഷം നാളിതുവരെ നാലു അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് വിശ്വകർമ്മ സമുദായത്തിന്റെ ഏറ്റവും ജീവൽ പ്രധാനമായ വിഷയങ്ങൾപോലും നിയമസഭയിലോ പാർലമെൻ്റിലോ ചർച്ച ചെയ്യുന്നില്ല. തിരുവിതാംകൂർ ലെജിസ്ളേറ്റീവ് അസംബ്ളിയിൽ വിശ്വകർമ്മ ബിൽ ചർച്ച ചെയ്‌തതിന് ശേഷം സമുദായത്തെ ബാധിക്കുന്ന ഒരു ബില്ല് നാളിതുവരെ നിയമസഭ ചർച്ച ചെയ്തിട്ടില്ല. വിദ്യാഭ്യാസ ഉദ്യോഗരംഗങ്ങളിലെല്ലാം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലായ സമുദായത്തിൻ്റെ വിവിധ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നല്‌കിയ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും അത് നിയമസഭ ചർച്ചചെയ്യുകയോ, നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിടുകയോ ചെയ്യാതെ തളളിക്കളയുക യാണുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ വിശ്വകർമ്മ ദിനത്തോടൊപ്പം നിയന്ത്രിത അവധിയായി പ്രഖ്യാപിച്ച മന്നം ജയന്തി, അയ്യൻകാളിദിനം ഇവ ഇതിനോടകം പൂർണ്ണ അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിശ്വകർമ്മദിനം ഇപ്പോഴും നിയന്ത്രിയ അവധി മാത്രമാണ്. ഇതെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയുടെ പച്ചയായ നിഷേധമാണ്. ഭരണപങ്കാളിത്തത്തിലൂടെ മാത്രമേ സാമൂഹിക നീതി ലഭ്യമാകുകയുള്ളൂ. ഭരണപങ്കാളിത്തത്തിന് പകരം ആനുകൂല്യങ്ങളോ വാഗ്ദാനങ്ങളോ ഭരണപങ്കാളിത്തത്തിന് പകരം ഭണപങ്കാളിത്തം മാത്രം തന്നതുകൊണ്ടായില്ല. ആയതിനാൽ വിശ്വകർമ്മ സമുദായത്തെ ക്രൂരമായി അവഗണിച്ച് പാർശ്വവത്ക്കരിച്ച് അകറ്റി നിർത്തിയിരിക്കുന്ന മുന്നണികൾക്ക് വോട്ട് നല്കേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.