കിടപ്പിലായ സ്ത്രീ ബിഗ് ബോസ് കണ്ട് എഴുന്നേറ്റിരുന്നു : ഞാൻ അടുത്ത് ചെന്നാൽ എഴുന്നേറ്റ് നടക്കും : ബിഗ് ബോസ് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് അഖില്‍മാരാർ 

കൊച്ചി: ബിഗ് ബോസിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരങ്ങളിലൊരാളാണ് അഖില്‍ മാരാര്‍. സീസണ്‍ 5 ലൂടെ പ്രായഭേദമെന്യേയുള്ള ആരാധകരെയാണ് അഖില്‍ മാരാര്‍ സ്വന്തമാക്കിയത്. ബിഗ്‌ബോസ് കഴിഞ്ഞും അഖില്‍മാരാരുടെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല.

Advertisements

ഇപ്പോഴിതാ ഇത്രയുമധികം സ്വീകാര്യത തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് അഖില്‍ മാരാര്‍. ’55 നും 60 നും ഇടയിലുള്ള ആളുകള്‍ക്കായിരിക്കും തന്നെ ഇഷ്ടം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 4 വയസുള്ള കുട്ടികള്‍ തൊട്ട് 85 വയസുള്ള ആളുകള്‍ വരെ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് താരം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ അടുത്തിടെ എന്റെ ഒരു സുഹൃത്ത് വിളിച്ച്‌ എന്നോട് പറഞ്ഞത് പെരുമ്ബാവൂരോ മറ്റുമുള്ള ഒരു ചേച്ചി പരാലിസിസ് വന്ന് കിടപ്പിലായിരുന്നു. ബിഗ് ബോസ് കണ്ട് കണ്ട് അവര്‍ എഴുന്നേറ്റിരുന്നുവെന്നാണ്. ഡോക്ടര്‍ പറഞ്ഞത്രേ അഖില്‍ ചിലപ്പോള്‍ വന്ന് നേരിട്ട് കണ്ട് കഴിഞ്ഞാല്‍ അവര്‍ എഴുന്നേച്ചേക്കുമെന്ന്. അതൊക്കെ കേള്‍ക്കുമ്ബോള്‍ സന്തോഷം തോന്നും.’ എന്ന് അഖില്‍ പറയുന്നു.ഒരു ഓണ്‍ലെെൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.