സ്ത്രീ സുരക്ഷ ഉറപ്പാക്കണം : എ. കെ.പി.സി.ടി. എ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു 

കോട്ടയം : എ. കെ.പി.സി.ടി  കോട്ടയം- ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും  വനിതാ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതിഷേധ ജ്വാല കോട്ടയം നടത്തി. കെ.ജി.ഓ.എ. സംസ്ഥാന കമ്മിറ്റി  അംഗവും ഗവൺമെൻറ് തിരുവല്ല ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ ഷെർലി ദിവാനി ഉദ്ഘാടനം ചെയ്തു. കൊൽക്കത്തയിലെ കൊലപാതകത്തിൽ യുവ ഡോക്ടറുടെ നിഷ്ഠൂരമായ കൊലപാതകവും തുടർന്ന് നടന്ന സംഭവങ്ങളും ഒരു പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നിയമനിർമ്മാണം നടത്തണമെന്ന് അവർ പറഞ്ഞു.

Advertisements

പ്രതിഷേധ ജ്വാലയ്ക്ക് ജില്ലാ പ്രസിഡൻറ് ഡോ. വിൽസൺ സി തോമസ്, വൈസ് പ്രസിഡൻറ് ഡോ. ജീജ മോൾ പി എം സെക്രട്ടറി ഡോ. വിനു ടി പി , വനിതാ കമ്മറ്റി കൺവീനർ ഡോ. ഷീബ വി  ടി  എന്നിവർ  ജ്വാലയ്ക്ക് നേതൃത്വം നൽകി എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അരുൺ കെ സജീന്ദ്രൻ എം.ജി യൂണിവേഴ്സിറ്റി മെമ്പർമാരായ ഡോ.ലിബിൻ  കുറിയാക്കോസ് , സുബിൻ വർഗീസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.