സാധാരണക്കാരെ പൊറുതിമുട്ടിച്ച ബഡ്ജറ്റ്:
ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്

ആലപ്പുഴ : സാധാരണക്കാരനെ ജീവിക്കാന്‍ അനുവധിക്കാതെ പൊറുതി മുട്ടിക്കുന്ന ബഡ്ജറ്റാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്. ബഡ്ജറ്റിനെതിരെ കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് മുഴുവന്‍ അവശ്യസാധനങ്ങളുടെയും വിലവര്‍ദ്ധനവിന് കാരണമാകുമെന്നും. ആലപ്പുഴ ലഹരി മാഫിയ കേസില്‍ പ്രതിയായ ഷാനവാസ്, സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി സോനാ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്താനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വി കെ സേവ്യര്‍ അധ്യക്ഷത വഹിച്ചു .
ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ്, യു ഡി എഫ് ചെയര്‍മാന്‍ ജോസഫ് ചേക്കോടന്‍, ജോര്‍ജ്ജ് മാത്യു പഞ്ഞിമരം, മിനി മന്‍മദന്‍നായര്‍, ലിജി വര്‍ഗീസ്, ഏലിയാമ്മ വര്‍ക്കി, ബിജു പാലത്തിങ്കല്‍, അല്‍ഫോന്‍സ് ആന്റണി, ബെന്‍സണ്‍ ജോസഫ്, വര്‍ഗീസ് കോലത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles