ആലപ്പുഴ: എസ്.ഡി.പി.ഐ – ബി.ജെ.പി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ പ്രതികളെ ഇനിയും പിടികൂടാനാവാത്തതിൽ പഴി കേട്ട് പൊലീസ്. ബി.ജെ.പി നേരിട്ട് പൊലീസിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിനിടെ, എസ്ഡിപിഐ നേതാവ് ഷാൻ വധത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പിടിയിലായവർ എല്ലാവരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോമളപുരം മണ്ണഞ്ചേരിയിലെ അതുൽ ഒ.എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു. കെ(28), ധനേഷ്. ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ.യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ.യു (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. അതേസമയം പ്രതികൾ കേരളം വിട്ടത് സർക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വിമർശിച്ചു.