ആലപ്പുഴ: ദേശീയ പാത വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചില്ല.പുറക്കാട് കൊച്ചീ പറമ്പ് രാജീവിനും സഹോദരനുമാണ് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കൊച്ചീ പറമ്പിൽ മെഡിക്കൽസ്, ഇലക്ട്രോട്രോണിക്സ്, ഇതിന് സമീപമുള്ള പലചരക്ക് കട എന്നിവക്കായി ആകെ 38 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്.തുക ലഭിക്കുന്നതിനായി ജില്ലാ കളക്ടർ, ദേശീയ പാത വികസന അതോറിറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാവർക്കും നിരവധി പരാതികൾ നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിൻ്റെ അടിസ്ഥാനത്തിൽ പണം എത്രയും വേഗം നൽകണമെന്ന് ദേശീയ പാതാ സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകുകയും ചെയ്തു.എന്നാൽ കഴിഞ്ഞ 30 ന് വിരമിക്കേണ്ട ഡപ്യൂട്ടി കളക്ടർ ഫയൽ ഒപ്പിടാതെ മാറ്റി വെച്ചതോടെ ഇവർക്കുള്ള നഷ്ടപരിഹാരം വൈകുകയായിരുന്നു.
ഇദ്ദേഹത്തെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും ഫയൽ ഒപ്പിടാൻ തയ്യാറായിരുന്നില്ലെന്ന് ഇവർ പറയുന്നു. ജില്ലാ കളക്ടർ ഇടപെട്ട് അടിയന്തിരമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.