ന്യൂഡല്‍ഹി: ആവശ്യത്തിന് ലാഭം കിട്ടുന്ന ഒരു കമ്ബനി ഉടമ കുറച്ചെങ്കിലും ആര്‍ഭാടകരമായ ജീവിതമായിരിക്കും നയിക്കുന്നത്.എന്നാല്‍, സ്വന്തമായി ഒരു കാര്‍ പോലും ഇല്ലാത്ത ഒരു കമ്ബനി ഉടമയുണ്ട്. ഇയാളുടെ ജീവിത ശൈലിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. 23കാരനായ സുശ്രുത് മിശ്രയാണ് ഈ ബിസിനസുകാരൻ.
കാശ് എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെയൊക്കെ ചിലവാക്കണമെന്നും സുശ്രുതിന് വ്യക്തമായി അറിയാം. മാസം ഒന്നര ലക്ഷം രൂപ സമ്ബാദിക്കുന്ന ഒരാളാണ് ഇദ്ദേഹം. സ്വന്തമായി ഒരു കമ്ബനിയുമുണ്ട്. എത്ര സമ്ബാദിച്ചാലും, ബുദ്ധിപൂര്‍വം അത് ചെലവാക്കിയില്ലെങ്കില്‍ കാര്യമില്ലെന്നാണ് ശുശ്രുത് പറയുന്നത്. തനിക്ക് ജീവിതത്തില്‍ യാതൊരു ആര്‍ഭാടവും, ആഢംബരവും ഇല്ല. താന്‍ ഒറ്റയ്‌ക്കല്ല താമസം. തനിക്ക് കുടുംബത്തോടൊരു ബാധ്യതയുണ്ട്. അവരുടെ വളര്‍ച്ചയാണ് എന്റെ ലക്ഷ്യം. അതുകൊണ്ടാണ് ആര്‍ഭാടങ്ങളൊന്നും താന്‍ വേണ്ടെന്ന് വെച്ചതെന്നും യുവാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിസി മീഡിയയിലെ കണ്ടന്റ് സ്‌പെഷ്യലിസ്റ്റും കൂടിയാണ് ശുശ്രുത്. കമ്ബനിയുടെ സ്ഥാപകരിലൊരാളും ഈ യുവാവാണ്. റോഷന്‍ ശര്‍മയ്‌ക്കൊപ്പം ചേര്‍ന്നാണ് ഈ കമ്ബനി ആരംഭിച്ചത്. കണ്ടന്റ് പ്രൊഡക്ഷന്‍-മാര്‍ക്കറ്റിംഗ് ഏജന്‍സിയാണ് ഈ കമ്ബനി. താന്‍ താമസിക്കുന്നത് തനിച്ചല്ലെന്നും, മാതാപിതാക്കള്‍ക്കൊപ്പമാണെന്നും സുശ്രുത് പറയുന്നുണ്ട്. ഒരു ഇന്ത്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയായാല്‍, ചില ചുമതലകള്‍ അയാള്‍ക്കുണ്ടാവും. ബില്ലുകള്‍ അടയ്‌ക്കണം, രക്ഷിതാക്കളുടെ കാര്യം നോക്കണം, വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് കുടുംബത്തിനായി പ്ലാന്‍ ചെയ്യണം. അതിനാലാണ് ആഢംബര ജീവിതം നയിക്കാത്തതെന്നും ശുശ്രുത് പറയുന്നുണ്ട്.
കുടുംബത്തിന്റെ ചെലവുകള്‍, സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകള്‍, ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍, അമ്മയുടെ മരുന്നും, ചികിത്സയും, വീടിനായി പണം സ്വരുക്കൂട്ടല്‍, അങ്ങനെ ധാരാളം കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്നു ശുശ്രുത് പറയുന്നു. ഇപ്പോഴും ഒരു ഗ്രാമത്തിലാണ് ഈ യുവ വ്യവസായിയുടെ ജീവിതം.