ധാരാളം ആരോഗ്യഗുണങ്ങളുള്ള നട്ട് ആണ് ബദാമെന്ന് നമുക്കറിയാം. ഇത് പതിവായി മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലാണ് സ്വാധീനിക്കുക. ഇക്കൂട്ടത്തിൽ ഉദരസംബന്ധമായ ഗുണങ്ങളും ഉണ്ട് എന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. ‘അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിൻറെ വിശദാംശങ്ങൾ വന്നിട്ടുള്ളത്.
നമ്മുടെ വയറ്റിനകത്ത് ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടെന്ന് കേട്ടിട്ടില്ലേ? ഇവയിൽ വലിയൊരു വിഭാഗം ബാക്ടീരിയകളും അടങ്ങുന്നു. ഇതിൽ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുന്ന ബാക്ടീരിയകളുണ്ട്. ഇവയിൽ അനുകൂലമായി സ്വാധീനിക്കുന്ന ബാക്ടീരിൽ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിച്ചാൽ അവ ആകെ ആരോഗ്യത്തെ തന്നെ മെച്ചപ്പെടുത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമുക്ക് ഈ ബാക്ടീരിയൽ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കുക. ഇതിന് സഹായകമാകുന്ന പ്രത്യേകമായ ഭക്ഷണങ്ങൾ തന്നെയുണ്ട്. ഇക്കൂട്ടത്തിലൊന്ന് തന്നെയാണ് ബദാമെന്നാണ് ഗവേഷകരുടെ പഠനം ഉറപ്പിക്കുന്നത്. ബദാം കഴിക്കുന്നവരിലും കഴിക്കാത്തവരിലും വയറ്റിനകത്തുള്ള ബാക്ടീരിയൽ സമൂഹത്തിൻറെ വളർച്ചയും അത് അനുബന്ധമായി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതുമെല്ലാം ഇവർ പഠനത്തിൻറെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്. ഇതിനൊടുവിലാണ് ബദാം വയറിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന നിഗമനം പങ്കുവച്ചിരിക്കുന്നത്.
വയറിൻറെ ആരോഗ്യം മെച്ചപ്പെടുമ്പോൾ അത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ഒപ്പം പോസിറ്റീവ് ആയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ആയതിനാൽ തന്നെ മിതമായ രീതിയിൽ ബദാം പതിവായി കഴിക്കുന്നത് ഏറ്റവും നല്ലത് തന്നെയെന്ന് അടിവരയിട്ട് പറയാം. ആരോഗ്യകരമായ കൊഴുപ്പ്- ഫൈബർ- വൈറ്റമിൻ (ഇ) അടക്കം പല പോഷങ്ങളും നൽകാനും, ഷുഗർ നിയന്ത്രിക്കുന്നതിനും, ബിപി നിയന്ത്രിക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും എല്ലാം സഹായകമാണ് ബദാം.