“താൻ സിനിമകളുടെ ലോകത്ത് നിന്നും മടങ്ങുന്നു…ആര്‍ക്കും ഭാരമാകാൻ ഉദ്ദേശിക്കുന്നില്ല…”സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ

സിനിമകളുടെ ലോകത്ത് നിന്നും
താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ . സോസോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. എന്നാൽ പോസ്റ്റ് വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ പിൻവലിച്ചിട്ടുണ്ട്.

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന രോഗമാണ് തനിക്ക്, ആര്‍ക്കും ഭാരമാകാൻ ഉദ്ദേശിക്കുന്നില്ല എന്നെല്ലാമായിരുന്നു പോസ്റ്റിലുണ്ടായിരുന്ന വിവരങ്ങള്‍. പാലിക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കാൻ ഞാനാഗ്രഹിക്കുന്നില്ലെന്നം അല്‍ഫോൺസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നം തന്നെയാണ് അലട്ടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. എന്നാല്‍ രോഗം താൻ തനിയെ കണ്ടെത്തി എന്നാണ് ഇദ്ദേഹം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘പ്രേമം’ സിനിമയുടെ സംവിധായകനെന്ന പേരില്‍ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അല്‍ഫോൺസ്. സംവിധാനരംഗത്ത് മാത്രമല്ല എഴുത്തുകാരനെന്ന നിലയിലും എഡിറ്റര്‍-  അഭിനേതാവ് എന്ന നിലകളിലും അല്‍ഫോണ്‍സ് തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡ്’ അത്ര വിജയം കണ്ടില്ല. ഏറെ വിമര്‍ശനങ്ങളും ചിത്രം നേരിട്ടിരുന്നു.  ശേഷം ഒരു തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഇദ്ദേഹമെന്നാണ് അറിവ്.Hot Topics

Related Articles