ആലപ്പുഴ : എടത്വ പച്ച ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അമര്‍ ജവാന് ഏവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ജലോത്സവം 24 ന് ഉച്ചയ്ക്ക് 1.30 ന് പച്ച അമര്‍ ജവാന് വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജലമേള ഉദ്ഘാടനം കേണല്‍ ഘനിഷ് സിംഗും, ലഫ്റ്റനന്റ് കേണല്‍ സുനില്‍ പിള്ളയും ചേര്‍ന്ന് നിര്‍വ്വഹിക്കും. ജലോത്സവത്തിന് മുന്നോടിയായി ട്രോഫിയുടെ വിളംബര ഘോഷയാത്ര നാളെ വൈകിട്ട് 4 ന് എടത്വ ടൗണില്‍ നിന്നും ആരംഭിച്ച് പച്ച ജംഗ്ഷനില്‍ സമാപിക്കും. സമാപന സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗ്ഗിസ് ഉദ്ഘാടനം ചെയ്യും. ഫ്ളാഗ് ഓഫ് കര്‍മ്മം ദേവസ്യ സ്കറിയ നിര്‍വഹിക്കും.
ജലോത്സവത്തിന്റെ ഭാഗമായി സംഘടകരുടെ നേതൃത്വത്തില്‍ ജെ സി ബി ഉപയോഗിച്ച് ട്രാക്കിന് ആഴം കൂട്ടുകയും നദിയില്‍ വള്ളംകളിക്ക് മാര്‍ഗ്ഗതടസ്സമായി കിടന്ന മരങ്ങളും പോളയും വാരി മാറ്റുകയും ചെയ്തു. സമീപ പ്രദേശത്തെ റോഡും ശുചീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോണി വെണ്മേലില്, സെക്രട്ടറി ജിജു ചുരപ്പറമ്പില്‍, ട്രഷറര്‍ ജെയിന് വരമ്പത്ത്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് പോളി തോമസ്, സിനു പന്ത്രണ്ടില്‍ എന്നിവര്‍ നേത്യത്വം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെപ്പ് ബി ഗ്രേഡ്, ഫൈബര്‍ വെപ്പ്, ചുരുളന്‍, ഏഴ്, അഞ്ച്, നാല്, മൂന്ന്, രണ്ട് തുഴ വള്ളങ്ങള്‍ എന്നിവ മത്സരത്തില്‍ പങ്കെടുക്കും. തുഴച്ചില്‍ വള്ളങ്ങളുടെ രജിസ്ട്രഷന് പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. ജലോത്സവത്തിന് മുന്നോടിയായി കൊടിമരവും സ്ഥാപിച്ചു.