ആലപ്പുഴ: പുന്നപ്ര പറവൂർ ബൊണാൻസാ ബാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന അക്രമത്തിൽ 7 പേർ റിമാൻ്റിൽ. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധ ശ്രമക്കേസിലെ പ്രതികളും, നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ പുന്നപ്ര വടക്കുപഞ്ചായത്ത് നാലാം വാർഡിൽ ജോമോൻ (26), പുന്നപ്ര വടക്കുപഞ്ചായത്ത് വടക്കേയറ്റത്ത് വീട്ട് ഷേക്ക് ഷവാലിൻ്റെ മകൻ മൈബു എന്നുവിളിക്കുന്ന തോമസുകുട്ടി (30), പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ ഷാജിയുടെ മകൻ സജിത്ത് (30), ആലപ്പുഴ മുനിസിപ്പൽ ഹൗസിംഗ് കോളനി വാർഡിൽ അയ്യംപള്ളി വീട്ടിൽ അഭിജിത്ത് (27), പുന്നപ്ര വടക്കു പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വലിയവീട്ടിൽ ലിബിൻസാലസ് (27 )എന്നിവരേയും എതിർ സംഘത്തിൽപെട്ട പുന്നപ്ര പോലീസ് സ്റ്റേഷനിലെ കേസ്സിൽ പ്രതിയായ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ താഴ്ചയിൽ വിനീത് (കണ്ണൻ 31), പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ താഴ്ചയിൽ വിനീഷ് ( ഉണ്ണി 31), എന്നിവരെ അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ കെ വിശ്വനാഥന്റെ നിർദ്ദേശപ്രകാരം പുന്നപ്ര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകർ ആർ ആർ രാകേഷിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.