ചേർത്തല റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : കണ്ടെത്തിയത് 20 കിലോ കഞ്ചാവ്

ആലപ്പുഴ :
ചേർത്തല റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ. 20 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ്‌, ആർപിഎഫ്, ചേർത്തല എക്സൈസ് റേഞ്ച് അധികൃതർ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണ്. പ്രതികൾ ട്രെയിനിൽ നിന്ന് പാളത്തിൽ ഉപേക്ഷിച്ചതാണെന്ന് ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത്.

Advertisements

Hot Topics

Related Articles