കളഞ്ഞു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നൽകി ആശുപത്രി ജീവനക്കാരൻ മാതൃകയായി

ആലപ്പുഴ :
അമ്പലപ്പുഴയിൽ കളഞ്ഞു കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകി ആശുപത്രി ജീവനക്കാരൻ മാതൃകയായി. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് അമ്പലപ്പുഴ കരുമാടി കിഴക്കേമുറി പ്രണവം വീട്ടിൽ മോഹനദാസ് (58) ആണ് മാതൃകയായത്.
ഇന്നലെ രാത്രി 7.30 യോടെയാണ് ഒ പി മുറിയ്ക്ക് മുമ്പിലുള്ള കസേരയിൽ ലേഡീസ് ബാഗിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെത്തിയത്. ആരോ മറന്നു വെച്ചതാണന്ന് മനസ്സിലാക്കിയ മോഹൻദാസ് ബാഗ് നഴ്സിംഗ് ഓഫീസിൽ എത്തിച്ചു. 50,000 രൂപ ബാഗിലുണ്ടന്ന് ജീവനക്കാർ കണ്ടെത്തി.

Advertisements

പിന്നീട് രാത്രിയോടെ പുറക്കാട് കരൂർ പുത്തൻപറമ്പിൽ വീട്ടിൽ മഹേശ്വരി (79), തോട്ടപ്പള്ളി സ്വദേശികളായ ആശുപത്രി ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് ബാഗ് നഷ്ടപ്പെട്ട വിവരമറിയിച്ചു. തുടർന്ന് ഇന്ന് ബാഗ് പുന്നപ്ര സ്റ്റേഷനിലെത്തിച്ച് മഹേശ്വരിക്ക് കൈമാറുകയായിരുന്നു. ഭർത്താവ് ജനാർദ്ദനന്റെ ചികിത്സക്കായാണ് മക്കൾക്കൊപ്പം ആശുപത്രിയിലെത്തിയതെന്നും അടുത്തുണ്ടായിരുന്ന കസേരയിൽ ബാഗ് മറന്നു വെച്ചതാണന്നും ഇവർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.