ലിജി വര്‍ഗീസ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി
ചുമതലയേറ്റു

ആലപ്പുഴ : എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ലിജി വര്‍ഗീസിനെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പു സമയത്തെ ധാരണ പ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസില്‍ നിന്നുള്ള മറിയാമ്മ ജോര്‍ജ്ജ് ജനുവരി മൂന്നിന് രാജിവച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11 ന് നടന്ന തെരഞ്ഞെടുപ്പിലാണ് ലിജി വര്‍ഗീസ് പ്രസിഡന്റായി ചുമതലയേറ്റത്. ജീമോൻ ജോസഫ് മത്സരിച്ചെങ്കിലും 9 വോട്ട് നേടി ലിജി വർഗീസ് വിജയിക്കുകയായിരുന്നു.
എടത്വ ഗ്രാമ പഞ്ചയത്ത് 11-ാം വാര്‍ഡ് അംഗമായ ലിജി വര്‍ഗീസ് കോയില്‍മുക്ക് തുണ്ടിപറമ്പില്‍ റോജിയുടെ ഭാര്യയും തൃക്കൊടിത്താനം ചാഞ്ഞോടി താന്നിവേലിയില്‍ കുടുംബാംഗവുമാണ്. മക്കള്‍. അന്‍ലിന്‍ സൂസന്‍ ചെറിയാന്‍, അന്‍വിന്‍ റ്റി. ചെറിയാന്‍, അല്‍വിന്‍ റ്റി. ചെറിയാന്‍.

Advertisements

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ആദ്യ രണ്ടുവര്‍ഷം മറിയാമ്മ ജോര്‍ജിനും അടുത്ത രണ്ടു വര്‍ഷം ലിജി വര്‍ഗീസിനും അവസാനത്തെ ഒരു വര്‍ഷം ആന്‍സി ബിജോയ്ക്കും എന്നതാണ് ധാരണ. 15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് – 5, കേരള കോണ്‍ഗ്രസ് ജേക്കബ് – 1, കേരള കോണ്‍ഗ്രസ് ജോസഫ് – 3, സിപിഎം – 2, ജനാധിപത്യ കേരള കോണ്‍ഗ്രസ് – 1, സ്വതന്ത്രന്‍ – 1, ബിജെപി – 1 എന്നിങ്ങനെയാണ്. സിപിഎമ്മില്‍ നിന്നുള്ള 15-ാം വാര്‍ഡ് അംഗമായിരുന്ന എം.എച്ച് മോളിയുടെ മരണത്തെ തുടര്‍ന്ന് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

Hot Topics

Related Articles