നവ കേരള സദസ്സ് : എടത്വ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണം യോഗം നടത്തി

ആലപ്പുഴ : നവ കേരള സദസ്സ് എടത്വ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണയോഗം നടന്നു. തോമസ് കെ തോമസ് എംഎല്‍എ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ജീമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബെറ്റി ജോസഫ്, ബാബു മണ്ണാന്തുരുത്തില്‍, തോമസ് ജോര്‍ജ്, വിനിത ജോസഫ്, എടത്വ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് റെജി പി വര്‍ഗീസ്, കമലമ്മ റെജി, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പിള്ള പി.ആര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles