എടത്വ: വെൽഡിംഗ് പണിക്കിടെ ഇരുനില കെട്ടിടത്തിൽ നിന്ന് കാൽവഴുതി താഴെ വീണ യുവാവ് മരിച്ചു. തായംകരി പൊയ്ക്കാരംകളം പി വി തോമസിൻ്റെ മകൻ ആൻ്റണി തോമസ് (ബിബിൻ-31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. എടത്വയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വെൽഡിംഗ് ജോലി നടക്കുന്നതിനിടെ കാൽവഴുതി താഴെ വീണ ബിബിൻ കമ്പിയിൽ തല ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടികൂടിയ നാട്ടുകാർ ബിബിനെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തായംങ്കരി സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ. പടഹാരം തുണ്ടുകളത്തിൽ ലീനയാണ് ഭാര്യ. എട്ട് മാസം പ്രായമുള്ള ആഡോൺ ഏകമകനാണ്. മാതാവ്: ആൻസമ്മ. സഹോദരങ്ങൾ: വർഗീസ് തോമസ് (ബാംഗ്ലൂർ), തോമസ് തോമസ് (എറണാകുളം).