ആലപ്പുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം നാളെയും 26-ന് നടക്കും. സമ്മേളനത്തിന് മുന്നോടിയായി കൊടിമര ഘോഷയാത്ര നടന്നു. തകഴി വില്ലേജ്മാൾ ജംഗ്ഷനിലെ ഒ അഷറഫ് നഗറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ചക്കുളത്ത്കാവ് ആഡിറ്റോറിയത്തിൽ സമാപിച്ചു. ജില്ലാ സ്വാഗത സംഘം ചെയർമാൻ കെ.എസ്. അനിൽകുമാറിൽ നിന്ന് ജില്ലാ സെക്രട്ടറി ടി.വി. ബൈജു കൊടിമരം ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു.
തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയകുമാർ വി, മണി മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ കെ. എക്സ് ജോപ്പൻ, എസ്. ശരത്, സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം. എം ഷെരീഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, ഒ. വി. ആൻ്റണി, കെ. എം മാത്യൂ, മീഡിയ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സി. രാജു, ജിജി സേവ്യർ, ഷാജി കെ. പി, ജമീല പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ വൈകിട്ട് 4-ന് എടത്വാ കോളജ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം 5 -ന് എടത്വാ മാർക്കറ്റിലെ നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ. എസ്. അനിൽകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി ആർ. നാസർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ സി.കെ ജലീൽ, വി.പാപ്പച്ചൻ എന്നിവർ പങ്കെടുക്കും.
26 -ന് രാവിലെ 9.30 -ന് ചക്കുളത്ത്കാവ് ആഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സമിതി ജില്ലാ പ്രസിഡൻ്റ് പി. സി മോനിച്ചൻ അധ്യക്ഷത വഹിക്കും. കെ. അൻസിലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി. കെ. സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായുള്ള ആശ്വാസ് പദ്ധതി അഡ്വ. എ. എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും.