പൂർവ്വ വിദ്യാർത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകൾ കുടുംബം കലക്കികളാകുന്നോ…കേസുകളേറുന്നെന്ന് പൊലീസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വളർന്നതോടെ സമീപകകാലത്ത് തഴച്ചുവളർന്ന ഒന്നാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ. ഒന്നോ രണ്ടോ പേരിൽ നിന്ന് പത്തും ഇരുപതും വർശം മുൻപ് പഠിച്ച സഹപാഠികളുടെ നമ്പർ കണ്ടെത്തുകയും അതിൽ നിന്ന് പൂർവ്വ വിദ്യാർത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയുമാണ് ചെയ്യുക. ഇത്തരം പല ഗ്രൂപ്പുകളും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇതിനിടെയാണ്. ഇത്തരം ഗ്രൂപ്പുകളിൽ ചിലത് കുടുംബം കലക്കികളാകുന്നുവെന്ന പരാതികൾ ഉയർന്നത്.

Advertisements

വാട്‌സാപ്പ് ഗ്രൂപ്പുകളിലെ തുറന്ന് പറച്ചിലുകളും ഗോസിപ്പുകളുടെ കെട്ടഴിക്കലുമൊക്കെ പ്രശ്‌നക്കാരാണ്. അത്തരത്തിൽ കൂട്ടുകാരൻ പങ്കുവെച്ച, ഭർത്താവിന്റെ പഴയകാല കോളേജ് വീരസ്യങ്ങൾ വാട്‌സാപ്പിൽ നിന്ന് കണ്ടെത്തിയ ഭാര്യ നിരന്തരം വഴക്കായി. ഒടുവിൽ പൊലീസ് സ്റ്റേഷൻ വരാന്തയിലാണ് പ്രശ്‌നം ചെന്നെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴയകാല പ്രണയങ്ങൾ വർഷങ്ങൾക്ക് ശേഷം നന്നായി തഴച്ചു വളരുന്നിടെകൂടിയാണ് ഇത്തരം വാട്‌സാപ്പ് ഗ്രരൂപ്പുകൾ. പ്രത്യേക സാഹചര്യങ്ങളിൽ പിരിയേണ്ടി വന്നവരും, ഇഷ്ടം പറയാതെ പോയവരും, തല്ലിപ്പിരിഞ്ഞവരും എന്നുവേണ്ട ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നവർ വരെ ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രണയക്കുട ചൂടും. അങ്ങനെയൊരു പ്രണയക്കുട കൈയ്യാങ്കകളിയിൽ വരെയെത്തി.

ഭാര്യ ഏറെ നേരം പഴയ കാമുകനുമായി സല്ലപിക്കുന്നുവെന്നായിരുന്നു പരാതി. ആദ്യം സ്വന്തമായി ശാസിക്കുകയും, ഭാര്യയുടെ വീട്ടുകാർ മുഖേനയും സുഹൃത്തുക്കൾ മുഖേനയുമെല്ലാം പറഞ്ഞെങ്കിലും ഭാര്യ വഴങ്ങിയില്ല. ഒടുവിൽ കൂട്ടുകാരുമായി ചെന്ന് 40കളിലെ കാമുകനെ ഭർത്താവും കൂട്ടരും നന്നായി കൈകാര്യം ചെയ്തു.

ഇങ്ങനെയുള്ള നിരവധി പരാതികളാണ് പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നതെന്ന് പൊലീസിലെ ഉന്നതർ പറയുന്നു. ദിവസവും സൈബർ ലോകം കേന്ദ്രീകരിച്ച് ഇത്തരം പുതിയ പുതിയ പരാതികളാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.