ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: കേസിന്റെ വിചാരണ ഒക്ടോബര്‍ 4 മുതല്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ നാല് മുതല്‍ 18 വരെയാവും വിചാരണ നടത്തുകയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു.

Advertisements

കുറ്റപത്രം വായിച്ച് പൂര്‍ത്തിയാക്കി. കുറ്റപത്രത്തിലെ 367 എ വകുപ്പ് കോടതി ഒഴിവാക്കി. ബലാത്സംഗം മരണത്തിനിടയാക്കി എന്നത് ചൂണ്ടികാട്ടിയ ഭാഗമാണ് ഒഴിവാക്കിയത്. ബലാത്സംഗത്തിന് ശേഷം അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നതിനാലാണ് ഈ വകുപ്പ് ഒഴിവാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പകരം ബലാത്സംഗത്തിന് ശേഷം പരിക്കേല്‍പ്പിച്ചുവെന്ന ഭാഗം കോടതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഒപ്പം ജുവനൈല്‍ ജസ്റ്റിസിലെ 77 വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 16 വകുപ്പുകളാണ് ചുമത്തിയത്. മറ്റ് ആശയ കുഴപ്പങ്ങളൊന്നുമില്ല. 99 സാക്ഷികളെ കേസില്‍ വിസ്തരിക്കുo.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.