“പുതുപ്പള്ളിയിൽ താൻ മത്സരിക്കില്ല; ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല”; വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്താലാണെന്നും അദ്ദേഹം പറ‌ഞ്ഞു.

Advertisements

ചാണ്ടി ഉമ്മനായി മുഴവൻസമയ പ്രചാരണത്തിനു രംഗത്തുണ്ടാവും. ഈ വാർത്ത വന്നത് എങ്ങനെ എന്ന് അന്വേഷിക്കണം. താൻ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇത്തരത്തിൽ ഒരു വാർത്ത കാണുന്നത്. വാർത്ത വന്ന് ഒരു മണിക്കൂറിനുള്ളിൽ സിപിഎം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ടന്ന് നിബു ജോൺ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി രാജിവെച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തി.

ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.