കൊച്ചി : കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നായികയാണ് വീണ നന്ദകുമാര്‍. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ചിത്രത്തിലെ റിന്‍സി എന്ന കഥാപാത്രത്തെ പോലെ വളരെ ബോള്‍ഡ് ആണ് വീണയും.സദാചാര ബോധം പേറുന്ന ഒരു സമൂഹത്തെ നോക്കി താന്‍ ഒന്നിലധികം തവണ പ്രണയിച്ചിട്ടുണ്ടെന്നും ബിയര്‍ കഴിക്കാറുമുണ്ടെന്നൊക്കെ പറയാന്‍ വീണയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. 2017 പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് വീണ നന്ദകുമാര്‍.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഓഡീഷനില്‍ താരം പങ്കെടുത്തെങ്കിലും അതില്‍ അവസരം ലഭിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും സിനിമാ മേഖലയിലേക്ക് ഒരു തിരിച്ചു വരവ് താരത്തിന് സാധിക്കാതെ വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ചെറിയ വേഷങ്ങള്‍ പോലും കൈകാര്യം ചെയ്യുവാന്‍ വീണ തയ്യാറായിരുന്നത്. കോഴിപോര് അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ സിനിമയില്‍ തന്നെ നിലകൊള്ളുവാന്‍ വീണ ശ്രമിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ലാണ് ആദ്യ ചിത്രത്തില്‍ അഭിനയിച്ചത് എങ്കിലും വീണ നന്ദകുമാര്‍ എന്ന താരത്തെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത് 2019 പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ റിന്‍സി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി.പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എപ്പോഴും വാചാലയാണ് വീണ. ഇക്കുറി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലും തന്റെ പ്രണയങ്ങളെ കുറിച്ചാണ് വീണ തുറന്ന് പറയുന്നത്. താന്‍ നല്ലൊരു കാമുകിയായിരുന്നുവെന്നും അത് തന്റെ കാമുകന്മാരോട് ചോദിച്ചാല്‍ അറിയാമെന്നും വീണ പറയുന്നു.
പല തവണ പ്രണയിച്ചിട്ടുണ്ട്, ബ്രേക്ക് അപ് ആയിട്ടുണ്ട്, എന്നാല്‍ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും വീണ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര് മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്,” വീണ പറയുന്നു.
തന്റെ പ്രണയം നിരസിച്ച പയ്യന് തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നു മുന്‍പൊരു അഭിമുഖത്തില്‍ വീണ പറഞ്ഞിട്ടുണ്ട്. ”സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.” എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നല്കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്പ്പങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞു.