കോട്ടയം: ഏറ്റുമാനൂര്‍ സ്വകാര്യ എന്‍ജീനിയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങി മരിച്ച വാര്‍ത്തയുടെ വിറങ്ങലിലാണ് ഏറ്റുമാനൂര്‍ മംഗളം കോളേജ്. കോളേജിലെ അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ എ.സി. റെജിയുടെ മകന് അലന് റെജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പഠനത്തില്‍ സമര്‍ത്ഥനായ അമല്‍ കുഴിമറ്റത്തെ നാട്ടുകാര്‍ക്കും പ്രിയങ്കരനാണ്. വിനോദയാത്ര പോകുന്ന കാര്യം നാട്ടിലുള്ള സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. മടങ്ങി വരുമ്പോള്‍ വിനോദയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാത്തിരുന്ന അമലിന്റെ കുഴിമറ്റത്തെ സുഹൃത്തുക്കള്‍, അപ്രതീക്ഷിതമായെത്തിയ ദുരന്തവാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ല. വിനോദയാത്ര പുറപ്പെട്ട നാട്ടുകാരുടെ പ്രിയങ്കരന്‍ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടി വന്നതില്‍ വിലപിക്കുകയാണ് കുഴിമറ്റം എന്ന ഗ്രാമം ഒന്നാകെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി വെള്ളൂര്‍ സ്വദേശിയായ അലന്റെ വിയോഗവാര്‍ത്ത മാതാവിനെയും സഹോദരിയെയും ഇതുവരെ അറിയിച്ചിട്ടില്ല. ചെറിയ അപകടമുണ്ടായി എന്ന് മാത്രം വീട്ടില്‍ അറിയിച്ചുകൊണ്ട് പ്രിയപ്പെട്ട മകന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ ഉടുപ്പിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് പിതാവും ബന്ധുക്കളും. വിനോദയാത്രയ്ക്ക് ആഹ്ലാദവാനായി പുറപ്പെട്ട മകന്റെ ചേതനയറ്റ ശരീരമാണ് തിരികെ വീട്ടിലെത്തുന്നതെന്ന് അറിയാതെ അമ്മ സിനുവും സഹോദരി അലീനയും അലനെ കാത്തിരിക്കുകയാണ്. മൃതദേഹം എത്തിക്കുന്നത് വരെ ഇവരെ വിവരം അറിയിക്കാതിരിക്കാനുള്ള കരുതലിലാണ് നാട്ടുകാരും ബന്ധുക്കളും.
ഇന്ന് ഉച്ചകഴിഞ്ഞു1.30നു കര്‍ണാടകത്തിലെ ഉടുപ്പിയ്ക്കു സമീപം സമീപം മാല്‍പ്പെ സെന്റ് മേരീസ് ബീച്ചിലായിരുന്നു അപകടം. ബീച്ചിലൂടെ നടക്കുന്നതിനിടെ ശക്തമായ തിരയെത്തുകയും മൂവരും തിരയില്‍പ്പെടുകയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.
രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് യാത്ര തിരിച്ചത്.