ചെന്നൈ : വിനോദ ലോകത്ത് ഗോപി സുന്ദറും അമൃത സുരേഷും സ്ഥിരം ചര്‍ച്ചാ വിഷയമാണ്. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇവരെപ്പോലെ ചര്‍ച്ചയായ താരങ്ങള്‍ ചുരുക്കമാണ്. ബാലയുമായുള്ള വിവാഹം, വിവാഹമോചനം തുടങ്ങിയ കാരണങ്ങളാല്‍ അമൃതയുടെ വ്യക്തിജീവിതം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. മറുവശത്ത് പരാജയപ്പെട്ട വിവാഹബന്ധം, ഗായിക അഭയ ഹിരണ്‍ മയിയുമായുള്ള ബന്ധവും പിരിയലും തുടങ്ങിയ കാരണങ്ങളാല്‍ ഗോപി സുന്ദറും വാര്‍ത്താ പ്രാധാന്യം നേടി.
അമൃതയും ഗോപി സുന്ദറും ഒന്നിച്ചതോടെ ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഗോസിപ്പുകള്‍ തടയാൻ മാത്രമുള്ള മാര്‍ഗമായിരുന്നോ ഇതെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. അമൃതയുടെ 33ാം ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉള്‍പ്പെടെ ആശംസകള്‍ അറിയിച്ചെങ്കിലും ഗോപി സുന്ദര്‍ ഇതുവരെ ആശംസകള്‍ അറിയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അമൃതയുടെ പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഫോട്ടോ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ താരം മൗനത്തിലാണ്. മുമ്ബത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ ഇപ്പോള്‍ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരില്‍ സംശയത്തിന് കാരണമായത്.
അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സഹോദരി അഭിരാമിയും സ്റ്റോറികളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചു. പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പില്‍ അമൃതയ്ക്ക് അഭിരാമി പ്രചോദനം നല്‍കുന്നുണ്ട്.
കുറച്ച് നാള്‍ മുമ്ബ് ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബര്‍ത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ഗായിക പങ്കുവെച്ചു. ഗോപി സുന്ദര്‍ എന്തുകൊണ്ട് ആശംസകള്‍ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം. ഒരുപക്ഷെ വേര്‍പിരിഞ്ഞിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും പിണക്കത്തിലായിരിക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം വരുന്നുണ്ട്. ഭര്‍ത്താവ് എന്ന് അമൃത ഇടയ്ക്ക് വിശേഷിപ്പിച്ചെങ്കിലും ഇവര്‍ വിവാഹിതരാണോ എന്ന് വ്യക്തമല്ല.
സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ താരങ്ങള്‍ക്കെതിരെ കടുത്ത സൈബറാക്രമണം വരാൻ കാരണമായിട്ടുണ്ട്. ഇതുകാെണ്ടാണോ പോസ്റ്റുകള്‍ അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. എന്നാല്‍ സൈബറാക്രമണങ്ങളെ കാര്യമാക്കാറില്ലെന്ന് ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധത്തിലെ മകള്‍ അവന്തികയുടെ സമ്മതത്തോടെയാണ് അമൃത ഗോപി സുന്ദറിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. പ്രണയത്തെക്കുറിച്ച് അമൃത ആദ്യം പറയുന്നതും മകളോടാണ്. ഞാനൊന്ന് നോക്കട്ടെ എന്നാണ് അവന്തിക നല്‍കിയ മറുപടിയെന്ന് അമൃത മുമ്ബ് പറഞ്ഞിട്ടുണ്ട്. അമൃതയുടെ ജീവിതത്തില്‍ ഇടപെടാനോ അഭിപ്രായം പറയാനോ താല്‍പര്യമില്ലെന്ന് മുൻ ഭര്‍ത്താവ് ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മകളെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ബാല തുറന്ന് പറഞ്ഞു. അവള്‍ വളര്‍ന്ന് വരുന്ന സാഹചര്യം എന്താണെന്ന് എനിക്ക് അറിയാം. പക്ഷെ ഒരുകാര്യം ഉറപ്പിച്ച് പറയുന്നു എന്റെ രക്തം അവളുടെ ഉള്ളില്‍ ഉണ്ട്. അവള്‍ നന്മയുള്ള കുട്ടിയായേ വളരൂ. ഏത് സാഹചര്യങ്ങളെയും അവള്‍ തരണം ചെയ്യുമെന്നും ബാല വ്യക്തമാക്കി. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.