“അംബാനി കല്യാണം ഒരു വിവാഹമല്ല, അതൊരു സർക്കസ് ആയി മാറി”; വിമർശനവുമായി അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ

മുംബൈ: അനന്ത് അംബാനിയും രാധിക മെർച്ചന്‍റും ഈ വാരാന്ത്യത്തിൽ മുംബൈയിൽ വിവാഹിതരാവുകയാണ്. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിരവധി മാസങ്ങളായി നടക്കുകയാണ്. അംബാനി കുടുംബത്തിലെ ഈ  രണ്ട് പ്രീ വെഡ്ഡിംഗ് പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നും അന്താരാഷ്ട്ര തലത്തിലുള്ളവരും എല്ലാം ഉള്‍പ്പെട്ട വന്‍ ആഘോഷമായാണ് നടന്നത്.  

Advertisements

ഇപ്പോള്‍ അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ ഇപ്പോൾ അംബാനി വിവാഹത്തെക്കുറിച്ച് നടത്തിയ വിമര്‍ശനമാണ് ബോളിവുഡില്‍ സംസാരമാകുന്നത്. ഇൻസ്റ്റാഗ്രാമിലെ തന്‍റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇട്ട ഒരു കൂട്ടം സന്ദേശങ്ങളില്‍ അംബാനി വിവാഹത്തെ  ‘ഒരു സർക്കസ്’ എന്നാണ് ആലിയ വിശേഷിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെഡ്ഡിറ്റിലെ ഒരു ത്രെഡ് അനുസരിച്ച് ആലിയയുടെ അഭിപ്രായങ്ങൾ വളരെ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചോര്‍ന്ന സ്ക്രീന്‍ ഷോട്ടില്‍ ആലിയ പറയുന്നു.

 “അംബാനി കല്യാണം ഒരു വിവാഹമല്ല, ഈ ഘട്ടത്തിൽ അതൊരു സർക്കസ് ആയി മാറിയിരിക്കുന്നു.  എങ്കിലും എല്ലാവരും അതിന് പിന്നാലെയാണ് എന്നത് ഞാൻ ആസ്വദിക്കുന്നു”.  ചില ചടങ്ങുകളിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെങ്കിലും ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും ആലിയ വെളിപ്പെടുത്തുന്നു. “ചില പരിപാടികളിലേക്ക് എന്നെ ക്ഷണിച്ചു, കാരണം അവർ പിആർ ചെയ്യുന്നുണ്ട്. പക്ഷേ, ആരുടെയെങ്കിലും വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഞാൻ അത് വേണ്ടെന്നാണ് പറഞ്ഞത്,’ ആലിയ എഴുതി.

“സമ്പന്നരുടെ ജീവിതം വളരെ ആകർഷകമാണ്, കാണു ഞങ്ങള്‍ക്ക് ഇത്രയും അധിക പണമുണ്ടെന്ന് അവര്‍ പറയുന്നു, അതിന് നമ്മള്‍ എന്ത് ചെയ്യാനാണ്”  എന്നും ആലിയ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. 

അംബാനിയുടെ വിവാഹത്തെ കുറിച്ചുള്ള യൂട്യൂബറായ ആലിയയുടെ ഈ അഭിപ്രായ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അവൾ പറഞ്ഞത് ശരിയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ആലിയ ഒരു നെപ്പോ കിഡാണെന്നും പ്രിവിലേജ്ഡ് ആണെന്നുമാണ് ചിലര്‍ പറഞ്ഞത്. 

അംബാനിക്ക് പിആറിന്‍റെ ആവശ്യമുണ്ടോ എന്നും ചിലര്‍ ചോദിച്ചു. 

എന്നാല്‍ ആലിയ തന്‍റെ ബ്രോഡ്കാസ്റ്റ് ചാനലിൽ ഇതിനെതിരെ പ്രതികരിച്ചു. “അംബാനി വിവാഹത്തെക്കുറിച്ച് ഞാൻ പറഞ്ഞത് ചില ഇന്‍സ്റ്റ സെലിബ്രൈറ്റികളെ ബാധിച്ചുവെന്ന് തോന്നുന്നു. ഞാന്‍ നെപ്പോ കിഡാണെന്നും പ്രിവിലേജ് ഉള്ളയാളാണെന്നുമാണ് അവര്‍ പറയുന്നത്. ആരുടെ വിവാഹമാണെന്ന് പോലും അറിയാത്ത വിവാഹത്തിന് പിആര്‍ ക്ഷണം ലഭിച്ച് ഞാന്‍ എന്തിന് പോകണം. ഞാൻ എന്തിന് പോയി പിആർ റീലുകൾ ഉണ്ടാക്കണം?” ആലിയ ചോദിച്ചു. 

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.