മണിമല: ഡ്രൈവിംങ്ങ് എന്നും ഹരമായ ചീഫ് വിപ്പ് ജയരാജ് ആംബുലൻസ് ഓടിച്ചത് നാട്ടുകാർക്കും കൗതുകമായി.മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിലെ പുതിയ ആംബുലൻസ് ഡ്രൈവറായപ്പോൾ കൈയ്യടിച്ച് നാട്ടുകാരും പ്രോത്സാഹനം നൽകി. ആംബുലൻസ് ഡ്രൈവറെ ഒപ്പമിരുത്തി അത്യാസന്ന നിലയിലുള്ളവരെ ജീവിതത്തിലേയ്ക്ക് എത്തിക്കുന്നവരുടെ സേവനങ്ങളും അഭിനന്ദനീയമാണെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
തുടർന്ന് സെൽഫിയെടുത്തോട്ടെയെന്ന ആംബുലൻസ് ഡ്രൈവറുടെ ചോദ്യത്തിന് നിറഞ്ഞ മനസോടെ സമ്മതം മൂളിയതോടെ പിന്നീട് സെൽഫി ബഹളമായിരുന്നു. പ്രായഭേദമന്യേ പലരും സെൽഫിക്കായി തിരക്കുകൂട്ടി.എല്ലാവരുടേയും ആവശ്യങ്ങൾക്ക് ശാന്തതയോടെ നിന്നുകൊടുത്ത ചീഫ് വിപ്പ് ഇനിയാരെങ്കിലും സെൽഫിയെടുക്കാനുണ്ടോയെന്ന ചോദ്യത്തിന് എനിച്ചു വേണം എന്ന മൂന്നുവയസുകാരന്റെ ആവശ്യം നാട്ടുകാരിൽ ചിരിയുണർത്തിയെങ്കിലും ജയരാജ് ആ കുരുന്നിന്റെ ആവശ്യവും സാധിച്ചുകൊടുത്താണ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനകീയനായ ജയരാജ്‌സാർ എല്ലാവരേയും ഒരേപോലെ കാണുകയും സാധാരണക്കാരുടെ ആവശ്യങ്ങളോട് ഒപ്പം നിൽക്കുന്നയാളാണെന്നുംഇതുപോലെ നിരവധി ഉദാഹരങ്ങൾ നാട്ടുകാർക്കും പറയാനുണ്ട്.