അമേരിക്കൻ പ്രസിഡന്റിന്റെ വീടിനരികെ വിമാനം : അന്വേഷണം ആരംഭിച്ച് രഹസ്വാന്വേഷണ വിഭാഗം 

വാഷിങ്ടൺ : അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ വീടിനരികെ സ്വകാര്യ വിമാനം എത്തിയത് ആശങ്ക ഉയര്‍ത്തി. ഉടൻ രക്ഷാദൗത്യവുമായി യു.എസ് സേനക്കുകീഴിലെ യുദ്ധ വിമാനങ്ങളെത്തി വിമാനം വഴി തിരിച്ചുവിട്ടു. ഡിലാവറില്‍ വില്‍മിങ്ടണിലെ സ്വകാര്യ വസതിയില്‍ ബൈഡനുണ്ടായിരിക്കെയാണ് വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചത്. വ്യോമസേനാ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles