അമ്മയുടെ തെരഞ്ഞെടുപ്പ് ; മണിയൻ പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ ; തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നടി ആശ ശരത്ത്  പരാജയപ്പെട്ടു.

Advertisements

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിച്ചു. നാസര്‍ ലത്തീഫ് പരാജയപ്പെട്ടു. അതേസമയം ഔദ്യോ​ഗിക പാനലില്‍ നിന്ന് മത്സരിച്ച നിവിന്‍ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു. വിജയ് ബാബുവും ലാലും എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അം​ഗങ്ങളായി. ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായിരുന്നില്ല.
അതിനാൽ തന്നെ ഈ സ്ഥാനങ്ങളിലേയ്ക്ക് മത്സരം ഉണ്ടായിരുന്നില്ല.

Hot Topics

Related Articles