കോട്ടയം: എയ്ഞ്ചൽ വാലി പ്രദേശത്തെ ജനങ്ങളെ കുടിയൊഴുപ്പിക്കുന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 22 ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ പദയാത്ര നടക്കും. 22 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂക്കൻപെട്ടിയിൽ നിന്നും എയ്ഞ്ചൽ വാലിയിലേയ്ക്കാണ് പദയാത്ര നടക്കുക.
Advertisements