ആനിക്കാട് – മല്ലപ്പള്ളി റോഡിൽ കലുങ്കിനു സമീപത്തെ ട്രാൻസ്ഫോർമർ കാടുമൂടിയ നിലയിൽ

മല്ലപ്പള്ളി : ആനിക്കാട് – മല്ലപ്പള്ളി റോഡിൽ കലുങ്കിനു സമീപത്തെ ട്രാൻസ്ഫോർമർ കാടുമൂടി കാണാൻ കഴിയാത്ത സ്ഥിതിയിലെത്തി. വള്ളി പടർന്ന് പിടിച്ചിരിക്കുന്നു. ഇരുവശത്ത് മുളചില്ലകൾ കൊണ്ടും മൂടിയ നിലയിലായിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. ട്രാൻസ്ഫോർമർ കാണാൻ കഴിയാത്ത നിലയിലെത്തിയിട്ടും കെ എസ് ഇ ബി അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Hot Topics

Related Articles