ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ദേശീയ സെക്രട്ടറിയായി അനിലിനെ നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെതാണ് തീരുമാനം.
ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരുമെന്നും അറിയിച്ചിരുന്നു. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരുമെന്നുമായിരുന്നു ബിജെപി തീരുമാനം. കേരളത്തിൻ്റെ സഹ പ്രഭാരി രാധാ മോഹൻ അഗർവാളിന് ജന സെക്രട്ടറി സ്ഥാനവും നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലിഗഢ് മുസ്‌ലിം സർവകലാശാല മുന് വൈസ് ചാൻസലർ താരിക് മൻസൂറിനെയാണ് ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജന സെക്രട്ടറിയായും പ്രഖ്യാപനം വന്നിരുന്നു.