തിരുവനന്തപുരം: കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണത്തിന് പോലീസ്. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. അഞ്ജുവിന്റെ വീട്ടിലെത്തി ഇന്നലെ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്തരികാവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഇത് വന്നതിന് ശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.
അഞ്ജുവും സുഹൃത്തുക്കളും ഡിസംബർ 31നാണ് അൽ റൊമൻസിയ എന്ന ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ഇതിന് പിറ്റേന്ന് അഞ്ജുശ്രീക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ തിരികെയെത്തി. അടുത്ത ദിവസം രാവിലെ അഞ്ജുശ്രീക്ക് ബോധക്ഷമുണ്ടാകുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അഞ്ജു മരിച്ചത്.