കാഞ്ഞിരമറ്റം: മുണ്ടന്‍കുന്ന് ഞായറുകുളത്ത് ജോസഫ് സ്‌കറിയായുടെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ചൊവ്വ11 ന് കാഞ്ഞിരമറ്റം മാര്‍സ്ലീവാ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പാളയം ഇലഞ്ഞിക്കുളം കുടുംബാംഗം. മക്കള്‍: സഖറിയാസ് (റിട്ട. മുത്തോലി സഹകരണ ബാങ്ക് സ്റ്റാഫ്), ജോസ് ജെ. (റിട്ട. സ്റ്റാഫ്, റിസര്‍വ് ബാങ്ക്, കൊച്ചി), ബേബി ജോസ് (ടീച്ചര്‍, അണക്കര മോണ്ട് ഫോര്‍ട്ട്), മാത്തുക്കുട്ടി ഞായറുകുളം (പ്രസിഡന്റ്, കാഞ്ഞിരമറ്റം സര്‍വീസ് സഹകരണ ബാങ്ക്, ആനിക്കാട് ജനറല്‍ മാര്‍ക്കറ്റിംഗ്, മെംബര്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത്, കേരള കോണ്‍ഗ്രസ്-എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്), മോളി സാബു ചെമ്പിളാവ്. മരുമക്കള്‍: ഏലിയാമ്മ പുളിക്കല്‍ അരുവിക്കുഴി (റിട്ട. ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, അയര്‍ക്കുന്നം), ആന്‍സി ഒഴുകയില്‍ ചെറുവാണ്ടൂര്‍ (റിട്ട. ടീച്ചര്‍, സെന്റ് തെരേസാസ്, എറണാകുളം), ആലീസ് വെമ്പേനി കട്ടപ്പന (ടീച്ചര്‍, ഓശാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ബ്ലെസി മാത്തുക്കുട്ടി മൈലാടിയില്‍ (കരിമ്പാനി), സാബു കെ. മാത്യു കരമലമഠത്തില്‍ (ചെമ്പിളാവ്).
അന്നക്കുട്ടി നിര്യാതയായി

Previous article
Next article