കൊച്ചി : വർഷങ്ങളായി മോഹൻലാലിന്റെ പേരിനൊപ്പം ചേർത്ത് വെയ്ക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂരിന്റേത്. ലാലേട്ടന്റെ സന്തത സഹചാരി കൂടിയായ അദ്ദേഹം മോഹൻലാലിന്റെ തുടക്കകാലം മുതല്‍ക്ക് ഒപ്പം തന്നെയുള്ള പിന്തുണയാണ്.ഇന്ന് ആന്റണിയുടെ ജീവന്റേയും ജീവിതത്തിന്റെയും ഭാഗമാണ് മോഹൻലാല്‍. വർഷങ്ങളായി ലാലേട്ടന്റെ നിഴലാണ് ആന്റണി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സിനിമാ കൂട്ടുകെട്ടുകളില്‍ ഒന്നാണ് ഇവരുടേത്. ഡ്രൈവറില്‍ നിന്നും മാറി നിർമാതാവും ആശിർവാദ് സിനിമാസിന്റെ മുഴുവൻ ചുമതലയും ആന്റണിയ്ക്കാണ്.
ഇപ്പോഴിതാ മോഹൻലാലിനേയും ആന്റണി പെരുമ്ബാവൂരിനേയും കുറിച്ച് ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന പ്രൊഡക്ഷൻ കണ്‍ട്രോളർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാരായണൻ നാഗലശ്ശേരി. പട്ടണപ്രവേശത്തിന്റെ ഷൂട്ടിങിനിടയിലാണ് ഞാൻ ആന്റണിയെ മോഹൻലാലിന്റെ ഡ്രൈവറാക്കി കൊടുത്തത്. കെ.ആർ ഷണ്‍മുഖത്തിന്റെ അസിസ്റ്റന്റായിരുന്നു അന്ന് ഞാൻ. മോഹൻലാലിന്റെ കല്യാണം കഴിഞ്ഞ സമയമായിരുന്നു അത്. ഞാൻ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യാൻ പോവുകയാണ് കുമാറിനെ ഡ്രൈവറായി തരാൻ പറ്റുമോയെന്ന് ലാലേട്ടൻ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ ചോദിച്ച് പറയാമെന്ന് പറഞ്ഞു. കുമാറിന് പക്ഷെ സമ്മതമായിരുന്നില്ല. അങ്ങനെയാണ് ലാലേട്ടൻ പറഞ്ഞിട്ട് ആന്റണിയോട് ലാലേട്ടന്റെ ഡ്രൈവറാകാൻ പറ്റുമോയെന്ന് ഞാൻ ചോദിച്ചത്. ആ സമയത്ത് ലൊക്കേഷനില്‍ ഡ്രൈവറായി ആന്റണി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അതുവരെ കുമാറും ആന്റണിയും മാറി മാറിയാണ് മോഹൻലാലിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നത്. പിന്നെ അങ്ങോട്ട് മോഹൻലാലിന്റെ കൂടെയായി ആന്റണി.
പ്രിൻസ് സിനിമയുടെ സമയം വരെ ആന്റണി മോഹൻലാലിന്റെ ഡ്രൈവറായാണ് ജോലി ചെയ്തത്. മോഹൻലാലിന് ആന്റണി പെരുമ്ബാവൂരിനെ സംഘടിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷെ ഇപ്പോള്‍ എന്നെ കണ്ടാല്‍ ആന്റണിക്ക് അറിയില്ല. ഞാൻ കാണാൻ പോവാറില്ല. അവന്റെ സമയം അവൻ നന്നായി അതില്‍ നമ്മള്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ കാണുമ്ബോള്‍ ആന്റണി എന്നെ നാരായണാ എന്നാണ് വിളിക്കുന്നത്. നേരത്തെ നാരായണേട്ടാ എന്നാണ് വിളിച്ചിരുന്നത്.
ഒരിക്കല്‍ ആന്റണിയെ കാണാൻ ഞാനും കൂട്ടുകാരനും കൂടി പോയിരുന്നു. എറണാകുളത്തെ ഫ്ലാറ്റിലാണ് പോയത്. ഏഴ് മണി മുതല്‍ പത്ത് മണിവരെ ഞങ്ങളെ അവിടെ വെയിറ്റ് ചെയ്യിപ്പിച്ചു. അകത്തുണ്ടായിട്ടും ഞങ്ങളെ കാണാൻ പുറത്തേക്ക് വന്നില്ല. സഹായം അഭ്യർത്ഥിച്ച് പോയതായിരുന്നില്ല ഞാൻ.വേറൊരാള്‍ക്ക് വേണ്ടി മോഹൻലാലിന്റെ ഡേറ്റ് ചോദിക്കാൻ പോയതായിരുന്നു. എന്തുകൊണ്ടാണ് കാണാൻ കൂട്ടാക്കാതിരുന്നതെന്ന് അറിയില്ല. ഞാൻ ഇപ്പോള്‍ അവനെ സാറേയെന്ന് വിളിക്കണം. അതിന്റെ ആവശ്യം എനിക്കില്ലെന്നാണ് നാരായണൻ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും നാരായണൻ പങ്കുവെച്ചു.
വിചാരണ സിനിമയുടെ ഷൂട്ടിന് വേണ്ടി മമ്മൂട്ടിയെ നാല് മണിക്ക് പൊക്കി കൊണ്ടുപോയി ഷൂട്ട് ചെയ്തിട്ടുണ്ട് ഞാൻ. ഈവ്നിങ് ഷോട്ടില്‍ എടുക്കേണ്ടതായിരുന്നു. പിറ്റേദിവസം മമ്മൂക്കയ്ക്ക് പോയേ പറ്റു. കണ്ണൂർ ബീച്ചില്‍ രാവിലെ മൂന്ന് മണിക്കായിരുന്നു ഷൂട്ടിങ്. സിബി സാർ പറഞ്ഞു മമ്മൂക്കയെ കൊണ്ടുവരികയാണെങ്കില്‍ നമുക്ക് ഷൂട്ടിങ് തീർക്കാമെന്ന്.
ഞാൻ പോയി മൂന്ന് മണി മുതല്‍ പുള്ളിയെ വിളിച്ചു. നാല് മണിയായപ്പോഴേക്കും പുള്ളി എഴുന്നേറ്റ് വന്നു. പുള്ളിയുടെ കൂടെ കാറില്‍ കൊയമ്ബത്തൂർ അടക്കം പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.പുള്ളിയുടെ കൂടെ ഇരിക്കാൻ പേടിയാണെന്ന് മാത്രമെയുള്ളു. ഭയങ്കര സ്പീഡാണ് വണ്ടിക്ക്. ഡയറക്ടർ പറയും മമ്മൂക്ക വരും അഭിനയിക്കും പോകും അത്രമാത്രം. എനിക്ക് ആരും ഇതുവരെ മോശം ചെയ്തിട്ടില്ല. ഞാൻ കൂടുതല്‍ അടുപ്പമുള്ളത് ജഗദീഷിനോടാണെന്നും നാരായണൻ പറയുന്നു.